“മാനെ ബാലൻ ഡി ഓറിൽ നാലാമതേ എത്തിയുള്ളൂ എന്നത് നാണക്കേട്” – മെസ്സി

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബാലൻ ഡി ഓർ പുരസ്കാരത്തിൽ നാലാം സ്ഥാനത്തായായിരുന്നു ലിവർപൂൾ ഫോർവേഡ് സാഡിയോ മാനെ ഫിനിഷ് ചെയ്തത്. മെസ്സി ഒന്നാമതും, വാൻ ഡൈക് രണ്ടാമതും, റൊണാൾഡോ മൂന്നാമതും എത്തുകയും ചെയ്തു. എന്നാൽ മാനെ നാലാമത് ആയി എന്നത് അവാർഡിന് നാണക്കേടാണ് എന്ന് ലയണൽ മെസ്സി പറഞ്ഞു.

അതിനും മുകളിലേക്ക് എത്തേണ്ട താരമാണ് മാനെ എന്നും മെസ്സി പറഞ്ഞു. താൻ മാനെയെ ആണ് ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്നത് മാനെയെ ആണെന്നും മെസ്സി പറഞ്ഞു. ഇപ്പോൾ ഈ സീസണിലും മാനെ ഗംഭീര ഫോമിലാണ്. ഇത്തവണ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിരുന്നു എന്നും അതാകാം മാനെ പിറകോട്ടേക്ക് പോകാനുള്ള കാരണം എന്നും മെസ്സി പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള താരമായത് കൊണ്ടാണ് താൻ നേരത്തെ മാനെയ്ക്ക് വോട്ട് ചെയ്തത് എന്നും മെസ്സി പറഞ്ഞു.

Previous articleഅവസരങ്ങൾ ഒരുപാട്, ഗോൾ മാത്രമില്ല
Next articleആദ്യം ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കണമെന്ന് ഗാംഗുലി