കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മുഹമ്മദ് ഹമ്മദിനെ ഗോവ സ്വന്തമാക്കി

Newsroom

അടുത്ത സീസണ് മുന്നോടിയായി കാശ്മീരി ഡിഫൻഡർ ആയ മുഹമ്മദ് ഹമ്മദിനെ എഫ് സി ഗോവ സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരുന്ന താരമായിരുന്നു ഹമ്മദ്. 26കാരനായ താരം ഇപ്പോൾ റിയൽ കാശ്മീരിന്റെ സെന്റർ ബാക്കാണ്.

കേരള ബ്ലാസ്റ്റേഴ്സ് 24 03 16 23 38 15 767

2017 മുതൽ ഹമ്മദ് റിയൽ കാശ്മീരിൽ ഉണ്ട്. ഈ സീസണിൽ ഇതുവരെ 15 മത്സരങ്ങൾ റിയൽ കാശ്മീരിനായി കളിച്ചിട്ടുണ്ട്. റിയൽ കാശ്മീരിൽ വരും മുമ്പ് ലോൺ സ്റ്റാർ കാശ്മീരിനു വേണ്ടി ആയിരുന്നു താരം കളിച്ചത്. ജമ്മു കാശ്മീരിനായി മുമ്പ് സന്തോഷ് ട്രോഫിയിലും മുഹമ്മദ് ഹമ്മദ് കളിച്ചിട്ടുണ്ട്. 2 വർഷത്തെ കരാർ താരം ഗോവയിൽ ഒപ്പുവെക്കും.