റിയൽ കാശ്മീർ ക്യാപ്റ്റൻ മുഹമ്മദ് ഹമ്മദിനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

Newsroom

Picsart 24 03 16 23 37 57 047
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണിലേക്ക് കാശ്മീരി ഡിഫൻഡർ ആയ മുഹമ്മദ് ഹമ്മദിനെ ടീമിലേക്ക് എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും ആണ് മുഹമ്മദ് ഹമ്മദിനായി ശ്രമിക്കുന്നത്. 26കാരനായ താരം ഇപ്പോൾ റിയൽ കാശ്മീരിന്റെ സെന്റർ ബാക്കാണ്.

കേരള ബ്ലാസ്റ്റേഴ്സ് 24 03 16 23 38 15 767

2017 മുതൽ ഹമ്മദ് റിയൽ കാശ്മീരിൽ ഉണ്ട്. ഈ സീസണിൽ ഇതുവരെ 15 മത്സരങ്ങൾ റിയൽ കാശ്മീരിനായി കളിച്ചിട്ടുണ്ട്. റിയൽ കാശ്മീരിൽ വരും മുമ്പ് ലോൺ സ്റ്റാർ കാശ്മീരിനു വേണ്ടി ആയിരുന്നു താരം കളിച്ചത്. ജമ്മു കാശ്മീരിനായി മുമ്പ് സന്തോഷ് ട്രോഫിയിലും മുഹമ്മദ് ഹമ്മദ് കളിച്ചിട്ടുണ്ട്.