എം പി സക്കീർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അരീക്കോടുകാരുടെ സ്വന്തം മാനുപ്പ എം പി സക്കീർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല. കരാർ അവസാനിച്ചതോടെ താരം ക്ലബ് വിടും എന്ന് ഉറപ്പായി. സക്കീറിന് പുതിയ കരാർ നൽകേണ്ടതില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എം പി സക്കീർ എത്തിയത്. ഓർമ്മയിൽ നിൽക്കുന്ന മികച്ച പ്രകടനം ഒന്നും മഞ്ഞ ജേഴ്സിയിൽ നടത്താൻ സക്കീറിനായിരുന്നില്ല.

കഴിഞ്ഞ സീസണിൽ വിലക്ക് കിട്ടിയതിനാൽ കുറേ അധികം മത്സരങ്ങൾ താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു. മുൻ വിവാ കേരള മിഡ്ഫീൽഡറായിരുന്ന മാനുപ്പ ഇനി ഐ എസ് എല്ലിൽ ഉണ്ടാകുമോ എന്നതും സംശയമാണ്.

മുംബൈ സിറ്റിയിൽ നിന്നായിരുന്നു സക്കീർ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. മുമ്പ് ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിക്കു വേണ്ടിയും എം പി സക്കീർ ബൂട്ടു കെട്ടിയിട്ടുണ്ട്. ഐ ലീഗിൽ ചെന്നൈ സിറ്റിയുടെ മധ്യനിരയിലും മാനുപ്പ കളിച്ചിട്ടുണ്ട്. കരിയർ തുടക്കത്തിൽ എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി പ്രമുഖ ക്ലബുകളുടെ മിഡ്ഫീൽഡ് ഭരിച്ച താരമാണ് എം പി സക്കീർ.