രണ്ട് അബദ്ധങ്ങൾ, രണ്ട് ഗോളുകൾ, വമ്പന്മാരുടെ മത്സരം സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ വലിയ ക്ലബുകൾ ആയ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും നേർക്കുനേർ വന്ന മത്സരം സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും ഒരു ഗോൾ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലെ രണ്ട് അബദ്ധങ്ങൾ ആണ് രണ്ട് ഗോളുകളിൽ കലാശിച്ചത്. 9ആം മിനുട്ടിൽ അഹഹ്മദ് ജഹുവിന്റെ പിഴവിൽ നിന്നായിരുന്നു മോഹൻ ബഗാൻ അവരുടെ ആദ്യ ഗോൾ നേടിയത്. പെനാൾട്ടി ബോക്സിന് അകത്ത് വെച്ച് അഹ്മദ് ജഹു സമ്മാനിച്ച പന്ത് ഡേവിഡ് വില്യംസിലൂടെ ഗോളായി മാറി.

20220203 212137

24ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ മുംബൈ സിറ്റി സമനില നേടി. ഇത്തവണ പ്രിതം കോടാലിന്റെ ഒരു ക്ലിയറൻസ് ആണ് സ്വന്തം വലയിലേക്ക് തന്നെ പോയത്. ഈ ഗോളുകൾക്ക് ശേഷം രണ്ട് ടീമുകളും ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ പിറന്നില്ല. മുംബൈ സിറ്റിക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമാണ്. 19 പോയിന്റുമായി മുംബൈ സിറ്റി ആറാമതും 20 പോയിന്റുനായി മോഹൻ ബഗാൻ അഞ്ചാമതും നിൽക്കുന്നു.