ഇഞ്ചുറി ടൈമിൽ ഗോളുമായി സാദിഖു; ഒഡീഷക്കെതിരെ തോൽവി ഒഴിവാക്കി മോഹൻ ബഗാൻ

Nihal Basheer

20231206 221457
Download the Fanport app now!
Appstore Badge
Google Play Badge 1

ഐഎഎസ്എൽ സീസണിലെ ആദ്യ തോൽവിയെ കൺമുന്നിൽ കണ്ട മോഹൻ ബഗാൻ, ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന്റെ ബലത്തിൽ ഒഡീഷയുമായി സമനിലയിൽ പിരിഞ്ഞു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ സാദിഖു നേടിയ ഗോളോടെ ഒഡീഷയുമായി രണ്ടേ രണ്ട് എന്ന സ്‌കോർ നിലയിൽ പിരിയുകയായിരുന്നു മോഹൻ ബഗാൻ. സാദിഖു ഇരട്ട ഗോളുകൾ നേടിയപ്പൊൾ അഹ്മദ് ജാഹു ആണ് ഒഡീഷക്ക് വേണ്ടി വല കുലുക്കിയത്. പോയിന്റ് പട്ടികയിൽ ബഗാൻ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒഡീഷ നാലാം സ്ഥാനത്താണ്.
20231206 221503
സുഭാസിഷിന്റെ ഹാന്റ്ബോളിൽ ലഭിച്ച പെനാൽറ്റിയുമായി 31ആം മിനിറ്റിൽ അഹ്മദ് ജാഹു ഒഡീഷയെ മുന്നിൽ എത്തിച്ചു. ഇഞ്ചുറി ടൈമിൽ പന്തുമായി ബോക്സിലേക്ക് കുതിച്ച ഡീഗോ മൗറിസിയോ നൽകിയ പാസ് വലയിൽ എത്തിച്ച് അഹ്മദ് ജാഹു തന്റെയും ടീമിന്റെയും ഗോൾ നേട്ടം ഇരട്ടിയാക്കി. 58ആം മിനിറ്റിൽ തകർപ്പൻ ഒരു ഗോളിലൂടെ ബഗാൻ ഒരു ഗോൾ മടക്കി. ചിപ്പ് ചെയ്ത് ബോക്സിലേക്ക് ലഭിച്ച പന്ത് പോസ്റ്റിന് മുന്നിലേക്ക് കണക്കാക്കി കിയാൻ നസീരി നൽകിയപ്പോൾ ഓടിയെത്തിയ ആർമാന്റോ സാദിഖു ഗോൾ വല കുലുക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഒഡീഷ ശ്രമങ്ങളെ അത്ഭുതകരമായി തടഞ്ഞ് വിശാൽ ഖേയ്ത് ബഗാനെ മത്സരത്തിൽ പിടിച്ചു നിർത്തി. താരത്തിന്റെ ഒരു സേവ് പോസ്റ്റിലും ഇടിച്ചാണ് വഴി മാറിയത്. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ നിർണായക സമനില ഗോൾ പിറന്നു. പിൻനിരയിൽ നിന്നും ഉയർന്ന് വന്ന പന്ത് ഹെക്ടർ ഒരു ഹെഡറിലൂടെ ബോക്സിലേക്ക് മറിച്ചു നൽകിയപ്പോൾ കൃത്യമായി ഓടിക്കയറിയ സാദിഖു കീപ്പറെ മറികടന്ന് ഗോൾ കണ്ടെത്തി. ഇതോടെ സ്വന്തം തട്ടകത്തിൽ ബഗാൻ തോൽവി ഒഴിവാക്കുകയും ചെയ്തു.