ലോകകപ്പ് സ്റ്റാർ ഇല്ലാതെ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ മെൽബൺ സിറ്റി കേരളത്തിലേക്ക്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെതിരെ പ്രീസീസൺ കളിക്കാൻ എത്തുന്ന മെൽബൺ സിറ്റി സ്ക്വാഡ് പ്രഖ്യാപിച്ചു. 24 അംഗ സ്ക്വാഡുമായാണ് മെൽബൺ സിറ്റി വരുന്നത്. ഓസ്ട്രേലിയയുടെ അത്ഭുത ബാലൻ എന്ന് വിശേഷിപ്പിക്കുന്ന ഡാനിയൽ അർസാനി ഇല്ലാതെയാണ് മെൽബൺ സിറ്റി വരുന്നത്. ലോകകപ്പിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച 19കാരന് ഒരാഴ്ച കൂടി വിശ്രമം കൊടുക്കാൻ മെൽബൺ സിറ്റി തീരുമാനിച്ചത് ആണ് താരം കേരളത്തിലേക്ക് വരാതിരിക്കാൻ കാരണം.

അർസാനി ഇല്ലായെങ്കിലും മികച്ച സ്ക്വാഡുമായാണ് മെൽബൺ സിറ്റി വരുന്നത്. വിഡോസിച്, ഒഹലാരോൻ, ബ്രൂണോ എന്നീ മികച്ച താരങ്ങളൊക്കെ ഈ 24 അംഗ സ്ക്വാഡിൽ ഉണ്ട്. നാളെ ആണ് മെൽബൺ സിറ്റി ഇന്ത്യയിലേക്ക് യാത്ര തിരിക്കുക‌. കൊച്ചിയിൽ ജൂലൈ 24നാണ് മെൽബൺ സിറ്റി കേരള ബ്ലാസ്റ്റേഴ്സ് മത്സരം നടക്കുക. 27ന് മെൽബൺ സിറ്റി ജിറോണയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement