മോഹൻ ബഗാന്റെ പുതിയ ലോഗോ അവതരിപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാനിൽ എ ടി കെ മാറ്റിയ മോഹൻ ബഗാൻ അവരുടെ പുതിയ ലോഗോ ഇന്ന് അവതരിപ്പിച്ചു. ജൂൺ 1ആം തീയതിൽ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആക്കിമാറ്റിയിരുന്നു‌. ഇപ്പോൾ പഴയ ലോഗോയോട് സാമ്യമുള്ള മോഹൻ ബഗാൻ Super Giant എന്ന് എഴുതിയ ലോഗോ ആണ് പ്രകാശനം ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴി മോഹൻ ബഗാൻ ഈ ലോഗോ പങ്കുവെച്ചു. നീണ്ട കാലമായുള്ള ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലമായാണ് എ ടി കെ മോഹൻ ബഗാൻ എന്ന ടീം പേരു മാറ്റി മോഹൻ ബഗാൻ എന്ന് മാത്രമാക്കിയത്.

മോഹൻ ബഗാൻ 23 07 03 18 57 32 798

ഐ എസ് എൽ കിരീടം നേടിയതിനു പിന്നാലെ മോഹൻ ബഗാൻ ഉടമകൾ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. എ ടി കെ എന്ന് ഇനി പേരിൽ എവിടെയും ഉണ്ടാകില്ല. എ ടി കെ കൊൽക്കത്തയും മോഹൻ ബഗാനും മെർജ് ചെയ്ത് ഒന്നാക്കിയത് മുതൽ ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു.

മൂന്ന് വർഷം മുമ്പായിരുന്നു വലിയ ഡീലിൽ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയും ലയിച്ചത്. ഈ ലയനത്തോടെയാണ് പേര് എ ടി കെ മോഹൻ ബഗാൻ എന്നായത്. ഈ ലയനം മോഹൻ ബഗാൻ ആരാധകരോടുള്ള ചതിയാണെന്നും പഴയ പേരിലേക്ക് മടങ്ങി ക്ലബിന്റെ ഐഡിന്റിറ്റി തിരിച്ചെടുക്കണം എന്നുമായിരുന്നു ക്ലബ് ആരാധകർ പറഞ്ഞിരുന്നത്.