ഇന്ത്യൻ ഫുട്ബോളിന് സന്തോഷ വാർത്ത, ഐ ലീഗിൽ 5 പുതിയ ക്ലബുകൾ കൂടെ, ഫെഡറേഷൻ കപ്പും പുനരാരംഭിക്കും

Newsroom

Picsart 23 07 03 21 01 35 570
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിന് സന്തോഷ വാർത്ത. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഐ ലീഗിൽ പുതിയ അഞ്ചു ടീമുകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചു ‌ ബെംഗളൂരുവിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് എ ഐ എഫ് എഫ് കോർപ്പറേറ്റ് എൻട്രിയിൽ തീരുമാനം എടുത്തത്.

ഐ ലീഗ് 23 07 03 21 00 32 720

ഹീറോ ഐ-ലീഗിലേക്കുള്ള കോർപ്പറേറ്റ് എൻട്രികൾക്കായി അഞ്ച് ബിഡ്ഡുകൾ വന്നിരുന്നു – YMS ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (വാരണാസി, യുപി), നാംധാരി സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഭായിനി സാഹിബ് വില്ലേജ്, പഞ്ചാബ്), നിമിദ യുണൈറ്റഡ് സ്‌പോർട്‌സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബെംഗളൂരു, കർണാടക) , Concatenate Advest Advisory Pvt Ltd (Delhi), Bunkerhill Pvt Ltd (അംബാല, ഹരിയാന) എന്നിവരാണ് ബിഡ് ചെയ്തത്. ഇവർ അഞ്ച് പേർക്കും കോർപ്പറേറ്റ് എൻട്രി ലഭിക്കും. ഇതോടെ ഐ ലീഗിൽ 15 ക്ലബുകൾ ആകും. ഐ ലീഗിന്റെ ഫോർമാറ്റും മാറും. മൂന്ന് സോണുകളായാകും ലീഗ് നടക്കുക‌.

എഐഎഫ്‌എഫിന്റെ ദീർഘകാല പദ്ധതിയായ വിഷൻ 2047-ന് അനുസൃതമായി, ഫെഡറേഷൻ കപ്പ് പോലുള്ള ഒരു പഴയ ടൂർണമെന്റുകൾ പുനരുജ്ജീവിപ്പിക്കും. 2023-24 സീസൺ മുതൽ ഫെഡറേഷൻ കപ്പ് വീണ്ടും നടക്കും.