മലപ്പുറം സ്വദേശി മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്

- Advertisement -

മലയാളി താരം മഷൂർ ശരീഫ് ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് അടുക്കുന്നു. മഷൂറും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതായാണ് വാർത്തകൾ. അവസാന മൂന്ന് സീസണുകളിലായി ചെന്നൈ സിറ്റിക്ക് ഒപ്പം ഐലീഗിൽ കളിക്കുകയാണ് മഷൂർ.

ഒരു സീസൺ മുമ്പ് ചെന്നൈ സിറ്റി ഐ ലീഗ് നേടിയപ്പോൾ അവരുടെ പ്രധാന താരമായിരുന്നു മഷൂർ. ഗോളൊരുക്കിയും ഗോളടിച്ചും ഒക്കെ മഷൂർ അവസാന സീസണിലും തിളങ്ങിയിരുന്നു. നോർത്ത് ഈസ്റ്റുമായി കരാറിൽ എത്തിയാൽ അത് താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബാകും. മധ്യനിരക്കാരനായ മഷൂർ മലപ്പുറം കാവുങ്ങൽ സ്വദേശിയാണ്. മുമ്പ് ചെന്നൈ ലീഗിൽ ഹിന്ദുസ്ഥാൻ ഈഗിൾസിനു വേണ്ടി നടത്തിയ പ്രകടനമാണ് മഷൂറിനെ ചെന്നൈ സിറ്റിയിൽ എത്തിച്ചത്. എയർ ഇന്ത്യ, പ്രയാഗ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കും മഷൂർ കളിച്ചിട്ടുണ്ട്. മുൻ എം എസ് പി താരം കൂടിയാണ് മഷൂർ‌.

Advertisement