ബുണ്ടസ് ലീഗ അവസാനിച്ചു, ലെപ്സിഗും ഗ്ലാഡ്ബാചും ചാമ്പ്യൻസ് ലീഗിൽ, ഫോർച്യുണ തരംതാഴ്ത്തപ്പെട്ടു

- Advertisement -

ഇന്നത്തെ അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ബുണ്ടസ് ലീഗയി 2019-20 സീസൺ അവസാനിച്ചു. കിരീടം നേരത്തെ തന്നെ ബയേൺ മ്യൂണിച്ച് ഉറപ്പിച്ചിരുന്നു. അവർ ഇന്ന് വോൾവ്സ്ബർഗിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് 82 പോയന്റുമായി സീസൺ അവസാനിപ്പിച്ചു. ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്ക് ഹോഫൻഹെയിമിനോട് തോറ്റു എങ്കിലും ഡോർട്മുണ്ട് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഇവരെ കൂടാതെ ലെപ്സിഗ്, ബൊറൂസിയ മൊഞ്ചൻ ഗ്ലാഡ്ബാച് എന്നിവരാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. ഓഗ്സ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ലെപ്സിഗ് തങ്ങളുടെ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഹെർതയെ 2-1ന് തോൽപ്പിച്ചാണ് ഗ്ലാഡ്ബാച് നാലാം സ്ഥാനം ഉറപ്പിച്ചത്. ബയർ ലെവർകൂസൻ, ഹോഫൻഹെയിം, വോൾവ്സ്ബർഗ് എന്നിവർ യൂറോപ്പ ലീഗയിൽ കളിക്കും. ഫോർച്യുണ, പേഡർബോൺ എന്നിവർ റിലഗേഷൻ നേരിടും.

Advertisement