അവസാന നിമിഷങ്ങളിൽ മാർസലീനോ ഗോൾ; പൂനെ സിറ്റി രണ്ടാം സ്ഥാനത്തേക്ക്

കളിയുടെ അവസാന നിമിഷത്തിൽ സൂപ്പർ താരം മാർസലീനോ രക്ഷകനായ മത്സരത്തിൽ പൂനെ സിറ്റി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ മാർസലീനോയുടെ ആ ഏക ഗോളിന് തന്നെയായിരുന്നു പൂനെയുടെ ജയം.

കളിയുടെ 86ആം മിനുട്ടിൽ ജനുവരി സൈനിംഗ് സ്റ്റാങ്കോവിചിന്റെ പാസിൽ നിന്ന് ഒരു ഇടങ്കാലൻ ഷൂട്ടിലൂടെ ആയിരുന്നു മാർസലീനോയുടെ ഗോൾ.

പൂനെയുടെ തട്ടകത്തിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പൂനെ അന്ന് ജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ പൂനെ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 14 മത്സരങ്ങളിൽ നിന്ന് 25 പോയന്റായി പൂനെ സിറ്റിക്ക്. പൂനെയുടെ പ്ലേ ഓഫ് സാധ്യകൾ ഇതോടെ സജീവമായി. നോർത്ത് ഈസ്റ്റ് ഇപ്പോഴും 9ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപടു കൂറ്റന്‍ ജയം, ഇന്ത്യന്‍ വനിതകളും ജയം തുടരുന്നു
Next articleധോണി @400