യുവ സ്ട്രൈക്കർ മൻവീർ സിംഗ് നോർത്ത് ഈസ്റ്റിൽ

Img 20211031 213433

പുതിയ സീസണിലേക്കായി ഒരു താരത്തെ കൂടി ടീമിലേക്ക് എത്തിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പഞ്ചാബ് സ്വദേശിയായ സ്ട്രൈക്കർ മൻവീർ സിംഗിനെ ആണ് നോർത്ത് ഈസ്റ്റ് സൈൻ ചെയ്യുന്നത്. ഐ ലീഗ് ക്ലബായ സുദേവയുടെ താരമായിരുന്ന മൻവീറിനെ 3 വർഷത്തെ കരാറിലാണ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. കഴിഞ്ഞ സീസണിൽ സുദേവയ്ക്കായി 8 ഐലീഗ് മത്സരങ്ങൾ മൻവീർ കളിച്ചിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയാണ് മൻവീർ.

കർണാടക ക്ലബായ ഓസോൺ എഫ് സിയിലൂടെ ആണ് താരം സീനിയർ ഡെബ്യൂട്ട് നടത്തിയത്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെയും ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയും വളർന്നു വന്ന താരമാണ്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ശേഷം ലോണിൽ ഇന്ത്യൻ ആരോസിനായും താരം കളിച്ചുരുന്നു

Previous articleപത്താം മത്സരത്തിലും വിജയം ഇല്ലാതെ നോർവിച്, ലീഡ്സിനു മുന്നിലും പരാജയം
Next article“വംശീയമായി അധിക്ഷേപിച്ചവർക്ക് വലിയ ശിക്ഷ ലഭിക്കണം” – വിനീഷ്യസ്