പത്താം മത്സരത്തിലും വിജയം ഇല്ലാതെ നോർവിച്, ലീഡ്സിനു മുന്നിലും പരാജയം

20211031 205553

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള നോർവിചിന്റെ തിരിച്ചുവരവ് ദയനീയമായി തന്നെ തുടരുന്നു. ലീഗിലെ പത്താം മത്സരത്തിലും നോർവിചിന് വിജയിക്കാൻ ആയില്ല. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ലീഡ്സിനെ നേരിട്ട നോർവിച് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി. രണ്ടാം പകുതിയിൽ അഞ്ചു മിനുട്ടുകൾക്ക് ഇടയിൽ ആയിരുന്നു കളിയിലെ മൂന്ന് ഗോളുകളും വന്നത്. 56ആം മിനുട്ടിൽ ഡാനിയൽ ജെയിംസിൽ നിന്ന് പന്ത് സ്വീകരിച്ചു മുന്നേറിയ റഫീനയാണ് ലീഡ്സിന് ലീഡ് നൽകിയത്.

പിന്നാലെ 58ആം മിനുട്ടിൽ ഒമോബമിദെലെ നോർവിചിന് സമനില നൽകി. ഈ ആശ്വാസം അധികം നീണ്ടു നിന്നില്ല. 61ആം മിനുട്ടിൽ റോഡ്രിഗോ വീണ്ടും ലീഡ്സിനെ മുന്നിൽ എത്തിച്ചു. കാല്വിൻ ഫിലിപ്സിന്റെ പാസിൽ നിന്നായിരുന്നു റോഡ്രിഗോയുടെ ഗോൾ. ഈ വിജയം ലീഡ്സിന്റെ ലീഗിലെ രണ്ടാം വിജയം മാത്രമാണ്. ഈ ജയത്തോടെ 10 പോയിന്റുനായി ബിയെൽസയുടെ ടീം റിലഗേഷൻ സോണിന് പുറത്ത് കടന്നു. 10 മത്സരത്തിൽ ആകെ രണ്ടു പോയിന്റുള്ള നോർവിച് അവസാന സ്ഥാനത്താണ്.

Previous articleഇന്ത്യയുടെ ബാറ്റിംഗിനെ തകര്‍ത്തെറിഞ്ഞ് ബോള്‍ട്ടും സോധിയും
Next articleയുവ സ്ട്രൈക്കർ മൻവീർ സിംഗ് നോർത്ത് ഈസ്റ്റിൽ