മാനുവൽ ഒൻവു ഇനി ഒഡീഷയുടെ സ്വന്തം താരം

- Advertisement -

കഴിഞ്ഞ സീസൺ അവസാനം ബെംഗളൂരു എഫ് സിയിൽ നിന്ന് ലോണിൽ എത്തി ഒഡീഷയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ മാനുവൽ ഒന്വുവിനെ ഒഡീഷ സ്ഥിര കരാറിൽ സൈൻ ചെയ്തു. ഒന്വു ഒരു വർഷത്തേക്കുള്ള കരാർ ഒഡീഷയുമായി ഒപ്പുവെച്ചു. കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ ഒഡീഷയിൽ എത്തിയ താരം എട്ടു ഗോളുകൾ ഐ എസ് എല്ലിൽ ഒഡീഷക്ക് വേണ്ടി അടിച്ചിരുന്നു. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഹാട്രിക്കും ഉൾപ്പെടുന്നു.

സ്പാനിഷ് സ്ട്രൈക്കറായ മാനുവൽ ഒനുവു ബെംഗളൂരു എഫ് സിക്ക് വേണ്ടി കളിച്ചപ്പോൾ അത്ര മികച്ച പ്രകടനം ഒന്നും കാഴ്ചവെച്ചിരുന്നില്ല. 31കാരനായ താരം മുമ്പ് സ്പാനിഷ് ക്ലബായ ഒസാസുനയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഒഡീഷയെ കിരീടത്തോടെ അടുപ്പിക്കുകയാണ് ഈ സീസണിലെ തന്റെ ലക്ഷ്യം എൻ കരാർ ഒപ്പുവെച്ച ശേഷം ഒന്വു പറഞ്ഞു.

Advertisement