അടുത്ത സീസണിൽ ഹൈദരാബാദിന് വലിയ ലക്ഷ്യങ്ങൾ എന്ന് പരിശീലകൻ

Manolo Marquez (1)

ഐ എസ് എല്ലിൽ ഈ സീസണിൽ എല്ലാവരുടെയും ഇഷ്ടം സമ്പാദിച്ച ഹൈദരാബാദ് എഫ് സിക്ക് അടുത്ത സീസണിൽ വലിയ ലക്ഷ്യങ്ങൾ ആണ് ഉള്ളത് എന്ന് പരിശീലകൻ മനോലോ മാർക്കസ് പറഞ്ഞു. ഈ കഴിഞ്ഞ സീസൺ ഹൈദരാബാദിനെ സംബന്ധിച്ചെടുത്തോളം തൃപ്തി നൽകുന്നതായിരുന്നു. എന്നാൽ ഒരു മത്സരത്തിൽ നിന്ന് അടുത്ത മത്സരം എന്നതിന് അപ്പുറം വലിയ ചിത്രം കാണാനും വലിയ ലക്ഷ്യം വെക്കാനും ഹൈദരാബാദ് ഇനി ശ്രമിക്കേണ്ടതുണ്ട് എന്ന് മനോലോ പറഞ്ഞു.

ഇത്തവണ നിരാശയിലാണ് ഹൈദരാബാദ് സീസൺ അവസാനിച്ചത്. എങ്കിലും തന്റെ ടീമിന് ആത്മവിശ്വാസം നൽകാൻ ഈ സീസണ് ആയിട്ടുണ്ട്. മനോലോ പറയുന്നു. ഈ സീസണിൽ ഒരുപാട് നേട്ടമുണ്ട്. അതിൽ പ്രധാനം ഇനിയും ഹൈദരബാദിന് പല മേഖലകളിലും മെച്ചപ്പെടാൻ കഴിയും എന്നതാണ്. മനോലോ പറഞ്ഞു. ഇന്ത്യൻ ടീമിലേക്ക് ആറ് ഹൈദരാബാദ് താരങ്ങൾക്ക് അവസരം കിട്ടി എന്നത് അഭിമാനകരമായ കാര്യം ആണെന്നും മാർക്കസ് പറഞ്ഞു.