ഫ്രഞ്ച് പ്ലേ മേക്കർ മദിഹ് തലാൽ ഈസ്റ്റ് ബംഗാളിൽ. 2025-26 സീസണിൻ്റെ അവസാനം വരെ നീളുന്ന രണ്ട് വർഷത്തെ കരാറിൽ താരം ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ ചേർന്നതായി ക്ലബ് അറിയിച്ചു. പഞ്ചാബ് എഫ് സിയിൽ നിന്നാണ് താരം ഇപ്പോൾ ഈസ്റ്റ് ബംഗാളിൽ എത്തുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുഞ്ഞ് ഇന്ത്യൻ ഫുട്‌ബോളിലേക്ക് താരം എത്തിയത്. പഞ്ചാബ് എഫ്‌സിയുടെ ഒപ്പം 22 ഐഎസ്എൽ മത്സരങ്ങളും 3 കലിംഗ സൂപ്പർ കപ്പ് മത്സരങ്ങളും താരം കളിച്ചു. തലാൽ ഇടംനേടി. 26-കാരൻ കഴിഞ്ഞ സീസണിൽ പഞ്ചാബിൻ്റെ 6 ഐഎസ്എൽ വിജയങ്ങളിൽ 5 എണ്ണത്തിലും ഒരു ഗോളോ അസിസ്റ്റോ സംഭാവന ചെയ്തിരുന്നു.
ISL 2023-24-ൽ 6 ഗോളുകൾ നേടുന്നതിനും 10 അസിസ്റ്റുകൾ സംഭാവന ചെയ്യാനും ആയിരുന്നു. കലിംഗ സൂപ്പർ കപ്പിൽ തലാൽ 2 അസിസ്റ്റുകളും താരം നേടി.
ഇന്ത്യയിലേക്ക് മാറുന്നതിന് മുമ്പ്, ഫ്രാൻസിൻ്റെ അമിയൻസ് എസ്‌സി, എൻ്റൻ്റെ എസ്എസ്ജി, റെഡ് സ്റ്റാർ എഫ്‌സി, യുഎസ് അവ്‌റാഞ്ചസ്, സ്‌പെയിനിൻ്റെ ലാസ് റോസാസ് സിഎഫ്, ഗ്രീസിലെ എ.ഇ.കിഫിസിയ എന്നിവ ഉൾപ്പെടുന്ന യൂറോപ്പിലുടനീളം നിരവധി ക്ലബ്ബുകളെ തലാൽ പ്രതിനിധീകരിച്ചു.