ലൂണ പരിശീലനം പുനരാരംഭിച്ചു, പ്ലേ ഓഫിന് മുന്നെ ടീമിൽ തിരികെയെത്തും എന്ന് പ്രതീക്ഷ

Newsroom

Picsart 23 09 30 16 40 16 537
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. അവരുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ലൂണയും ലെസ്കോവിചും പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ കീഴിൽ കൊച്ചിയിൽ പരിശീലനം നടത്തുകയാണ്. ഇന്നലെ മുതൽ ആണ് ലൂണ തിരികെ പരിശീലന പിച്ചിൽ എത്തിയത്. ലൂണ പ്ലേ ഓഫിന് മുമ്പ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്‌.

ലൂണ 23 09 30 16 40 40 940

അങ്ങനെ ലൂണ തിരികെ കളത്തിൽ എത്തുക ആണെങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ ഊർജ്ജമാകും. 10 ദിവസം ലൂക്കയുയ്യെ പുരോഗതി വിശകലനം ചെയ്യും എന്നും അതിനു ശേഷം അടുത്ത ഘട്ടം തീരുമാനിക്കും എന്നും ഇവാൻ കഴിഞ്ഞ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഏപ്രിലിൽ ലൂണയ്ക്ക് ടീമിനൊപ്പം ചേരാൻ ആകുമോ എന്ന് നോക്കും എന്നും ഇവാൻ പറഞ്ഞിരുന്നു. ഡിസംബറിൽ ആയിരുന്നു ലൂണയ്ക്ക് പരിക്കേറ്റത്. അതിനു ശേഷം ശസ്ത്രക്രിയക്ക് വിധേയനായി. ലൂണ മാത്രമല്ല സൊട്ടിരിയോയും ഉടൻ ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കും. സീസൺ തുടങ്ങും മുമ്പ് തന്നെ പരിക്കേറ്റ് പുറത്തു പോയ താരമാണ് ജോഷുവ സൊട്ടാരിയോ.