ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മികച്ച താരം!! പുരസ്കാരം ലഭിക്കുന്നത് രണ്ടാം തവണ

Newsroom

Picsart 23 03 10 21 11 59 810
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ആരാധകർ ആഗ്രഹിച്ചതു പോലെ തന്നെ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മികച്ച താരമായി തിരഞ്ഞെടുത്തും. തുടർച്ചയായ രണ്ടാം വർഷമാണ് 1xBatSporting ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം ലൂണയിൽ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) മികച്ച പ്രകടനമാണ് ലൂണയ്ക്ക് ഈ അർഹമായ കിരീടം നേടിക്കൊടുത്തത്.

ലൂണ 23 03 10 21 12 21 092

സീസണിലുടനീളം, ലൂണ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. ആകെ 20 മത്സരങ്ങളിൽ കളികളിച്ച ലൂണ 4 ഗോളുകൾ നേടിയിരുന്നു. മികച്ച 6 അസിസ്റ്റുകളും ലൂണ നൽകി. തന്റെ ടീമായ ബ്ലാസ്റ്റേഴ്സിനെ ഒരിക്കൽ കൂടി പ്ലേഓഫിലെത്താനും ലൂണ സഹായിച്ചു. ഐ‌എസ്‌എല്ലിലെ മികച്ച താരങ്ങളിൽ ഒരാളായി തുടരുന്ന ലൂണ ഇനി സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ ഉണ്ടാകും എന്നാണ് സൂചന.