കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു നിമിഷം ആയിരിക്കും ഇന്ന് ജംഷദ്പൂരിന് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പിറന്നത്. ലൂണയുടെ വക വന്ന ഇന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ മൂന്ന ഗോൾ അത്ര മനോഹരമായിരുന്നു. ഏത് ടീമും ഇങ്ങനെ ഒരു നീക്കം കൊതിച്ചു പോകും. ഐ എസ് എല്ലിൽ എന്നല്ല യൂറോപ്യൻ ഫുട്ബോളിൽ പോലും അപൂർവ്വമായെ ഇത്ര മികച്ച നീക്കങ്ങൾ ഗോളുകളായി മാറാറുള്ള. അസിസ്റ്റും പ്രീ അസിസ്റ്റും ബാക്ക് ഹീൽ ആവുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല.
66ആം മിനുട്ടിൽ ആയിരുന്നു ലൂണയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ വന്നത്. ഈ സീസണിൽ ഐ എസ് എൽ കണ്ട ഏറ്റവും മികച്ച ടീം ഗോൾ ആയിരിക്കും ഇത് എന്ന് നിസ്സംശയം പറയാം.
മധ്യനിരയിൽ നിന്ന് ലൂണ ആണ് ഈ അറ്റാക്ക് തുടങ്ങിയത്. വൺ ടച്ച് പാസുകളുമായി ലൂണ പതിയെ അറ്റാക്കിംഗ് എൻഡിലേക്ക് മുന്നേറി. പെനാൾട്ടി ബോക്സിന് തൊട്ടു മുന്നിൽ വെച്ച് പന്ത് ദിമത്രസിന്റെ കാലിലേക്ക് ഒന്നും ചിന്തിക്കാതെ അനായാസം എന്ന പോലെ ബാക്ക് ഫ്ലിക്കിലൂടെ ജിയാന്നുവിനെ കണ്ടെത്തി. ജിയാന്നു മറ്റൊരു ബാക്ക് ഹീൽ പാസിലൂടെ ബോക്സിലേക്ക് എത്തിയ ലൂണയെയും കണ്ടെത്തി. ലൂണയുടെ ഫസ്റ്റ് ടച്ച് ഫിനിഷ് ഗോളായി മാറി. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ചരിത്രത്തിൽ തന്നെ നേടിയ ഏറ്റവും മികച്ച ടീം ഗോളിൽ ഒന്നാകും ഇത്.
ഇന്ന് ആദ്യ പിറന്ന ജിയാന്നുവിന്റെ ഗോളും മനോഹരമായിരുന്നു. ഒരി ബാക്കി ഹീൽ ഫ്ലിക്കിലൂടെ ആയിരുന്നു ജിയാന്നുവിന്റെ ആ ഗോളിനായുള്ള ഫിനിഷ്. ഇന്ന് കളിയിലുടനീളം അതിമനോഹരമായാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിച്ചത്.