പരിശീലക സ്ഥാനത്ത് നിന്നു മാറ്റിയതിലെ അതൃപ്തി വ്യക്തമാക്കി ലൊബേര രംഗത്ത്

- Advertisement -

എഫ് സി ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി നീക്കം ചെയ്യപ്പെട്ട പരിശീലകൻ ലൊബേരയും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫുകളും ഔദ്യോഗിക പ്രസ്ഥാവനയുമായി രംഗത്ത്. പരിശീല സ്ഥാനത്ത് നിന്ന് മാറ്റിയത് അപ്രതീക്ഷിതമായിരുന്നു എന്ന് ലൊബേര ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഈ തീരുമാനത്തിൽ നിരാശയുണ്ട് എന്നും സീസൺ അവസാനത്തിലെ വലിയ നിമിഷങ്ങൾ ടീമിനൊപ്പം ആഘോഷിക്കാൻ കഴിയില്ല എന്നത് സങ്കടകരമാണ് എന്നും ലൊബേരയും കോച്ചിംഗ് സ്റ്റാഫും കൂടെ പുറത്തുവിട്ട സംയുക്ത കുറിപ്പിൽ പറയുന്നു.

എന്നാൽ ക്ലബിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും കുറിപ്പിൽ പറയുന്നു. ക്ലബിന്റെ നല്ല ഭാവിയെ കരുതിയാണ് ഈ തീരുമാനം ക്ലബ് എടുത്തത് എന്ന് വിശ്വസിക്കുന്നു. തങ്ങളെ കൊണ്ട് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച തങ്ങൾ ക്ലബിനായി നൽകിയിട്ടുണ്ട് എന്ന് ലൊബേര പറഞ്ഞു. ടീമിനെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചാണ് വിടപറയുന്നത് എന്നതിൽ അഭിമാനമുണ്ട് എന്നും കുറിപ്പിൽ പറയുന്നു.

Advertisement