ഇയാൻ ഹ്യൂമിന് യുവേഫ ബി കോച്ചിംഗ് ലൈസൻസ്

Photo : ISL
- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം തന്റെ അടുത്ത ചുവട് കോച്ചിംഗിലാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇയാൻ ഹ്യൂം കോച്ചിംഗ് രംഗത്തെ ബി ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ്. യുവേഫ ബി ലൈസൻസ് പാസായതായി ഇയാൻ ഹ്യൂം തന്നെയാണ് വ്യക്തമാക്കിയത്. കാനഡ സ്വദേശിയാണെങ്കിലും വെയിൽസ് നിന്നാണ് ഇപ്പോൾ ഹ്യൂം വി ലൈസൻ എടുത്തിരിക്കുന്നത്.

വെയിൽസ് ഫുട്ബോൾ അസോസിയേഷൻ നടത്തിഉഅ കോഴ്സിൽ പങ്കെടുത്താണ് താരം വിജയിച്ചത്. ഇനി യുവേഫ എ ലൈസൻ ആകും ഹ്യൂമിന്റെ അടുത്ത ലക്ഷ്യം. ഐ എസ് എല്ലിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഇയാൻ ഹ്യൂമിന് ഈ സീസണിൽ ഐ എസ് എല്ലിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

Advertisement