“നല്ല ഇന്ത്യൻ താരങ്ങൾ ഇല്ലാതെ ഐ എസ് എൽ കിരീടം നേടാൻ ആവില്ല”

- Advertisement -

ഐ എസ് എൽ കിരീടം നേടണമെങ്കിൽ മികച്ച ഇന്ത്യൻ താരങ്ങൾ ടീമിൽ അത്യാവശ്യമാണെന്ന് എഫ് സി ഗോവ പരിശീലകൻ ലൊബേര. എല്ലാവരും ടീമിലെ വിദേശ താരങ്ങളെ കുറിച്ചാണ് സംസാരിക്കുക. എന്നാൽ വിദേശ താരങ്ങളെക്കാൾ പ്രധാനം ഇന്ത്യൻ താരങ്ങളാണ്. വിദേശ താരങ്ങളെക്കാൾ കൂടുതൽ ഇന്ത്യൻ താരങ്ങളാണ് ടീമിൽ ഉള്ളത്. അതുകൊണ്ട് തന്നെ മികവുള്ള ഇന്ത്യൻ താരങ്ങൾ ഇല്ലാ എങ്കിൽ ആർക്കും കിരീടം നേടാൻ ആകില്ല. ലൊബേര പറഞ്ഞു.

മന്ദർ റാവുവിനെ പോലുള്ള താരങ്ങൾ ടീമിൽ ഉള്ളതിൽ താൻ സന്തോഷവാനാണെന്നും ലൊബേര പറഞ്ഞു. ഗോവൻ ടീമിൽ നിന്ന് ഇനിയും താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ എത്തണമെന്നും ലൊബേര പറഞ്ഞു. ഇന്ന് ലീഗിലെ അവരുടെ ആദ്യ മത്സരത്തിൽ ചെന്നൈയിനെ നേരിടാൻ ഇരിക്കുകയാണ് ഗോവ. അവസാന രണ്ടു സീസണുകളിൽ കളിച്ച അറ്റാക്കിഗ് ശൈലി ഇത്തവണയും മാറ്റില്ല എന്നും ലൊബേര പറഞ്ഞു.

Advertisement