“ഗോവയിൽ ചെന്ന് ഗോവയെ നേരിടലാണ് ഐ എസ് എല്ലിലെ ഏറ്റവും പ്രയാസമുള്ള കാര്യം

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് എഫ് സി ഗോവയെ ചെന്നൈയിൻ എഫ് സി നേരിടും. ഗോവയിൽ വെച്ച് നടക്കുന്ന മത്സരം കഠിനമായിരിക്കും എന്ന് ചെന്നൈയിൻ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞു. ഐ എസ് എല്ലിൽ ഏറ്റവും പ്രയാസമുള്ള മത്സരം ഗോവയെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് നേരിടൽ ആണ്. അതിലും പ്രയാസമുള്ള ഒരു മത്സരവും ഐ എസ് എല്ലിൽ ഇല്ല ഗ്രിഗറി പറഞ്ഞു.

ഗോവയ്ക്ക് മികച്ച ടീമാണുള്ളത്. അവസാന മൂന്ന് വർഷങ്ങളായി ഒരേ സ്ക്വാഡ് ആണ്. അവർ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിൽ തന്നെ അത് അവരെ മെച്ചപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. ഗ്രിഗറി പറഞ്ഞു. ഗോവൻ മിഡ്ഫീൽഡിൽ ഇന്ന് സസ്പെൻഷൻ കാരണം അഹമദ് ജാഹൊ കളിക്കുന്നില്ല. ഇതിൽ സന്തോഷം ഉണ്ട് എന്നും ഗ്രിഗറി പറഞ്ഞു‌. ജാഹൊ ആണ് ഗോവൻ ടീമിനെ ചലിപ്പിക്കുന്നത് എന്നും തന്റെ ഇഷ്ട താരമാണ് ജാഹൊ എന്നും ഗ്രിഗറി പറഞ്ഞു.

Advertisement