ഓസ്ട്രേലിയയിൽ ഗോളടിച്ച് കൂട്ടിയ സ്ട്രൈക്കർ ഇനി മുംബൈ സിറ്റിയിൽ

20201019 152811

മുംബൈ സിറ്റി മറ്റൊരു വൻ സൈനിംഗ് കൂടെ പൂർത്തിയാക്കി. ഇംഗ്ലീഷ് സ്ട്രൈക്കറായ ആഡം ലെ ഫോണ്ട്രെ ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. 33കാരനായ താരം സിഡ്നി എഫ് സിയുടെ തരമാണ്. ഓസ്ട്രേലിയയിൽ നിന്ന് ഒരു സീസൺ നീളുന്ന ലോണടിസ്ഥാനത്തിലാകും ലെ ഫോണ്ടെ എത്തുന്നത്. ലീഗിലെ തന്നെ മികച്ച സ്ട്രൈക്കറിൽ ഒരാളെയാണ് മുംബൈ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ ഇംഗ്ലീഷ് ക്ലബുകളായ വോൾവ്സ്, കാർഡിഫ് സിറ്റി, വീഗൻ അത്ലറ്റിക്ക്, റീഡിംഗ് എന്നീ ക്ലബുകൾക്ക് വേണ്ടിയൊക്കെ മുമ്പ് ബൂട്ടുകെട്ടിയ താരം കൂടിയാണ് ലെ ഫോണ്ട്രെ. മാഞ്ചസ്റ്റർ സ്വദേശിയായ ലെ ഫോണ്ട്രെ തന്റെ കരിയറിൽ 14 സീസണോളം ഇംഗ്ലീഷ് ക്ലബുകളിൽ ആണ് ചിലവഴിച്ചത്. 2018ൽ ആയിരുന്നു സിഡ്നി എഫ് സിയിൽ എത്തിയത്. ഇതുവരെ 67 മത്സരങ്ങൾ അവിടെ കളിച്ച ലെ ഫൊണ്ട്രെ 45 ഗോളുകൾ അവിടെ അടിച്ചു കൂട്ടി.

Previous articleടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ താരവുമായി കരാറിലെത്തി ബിഗ് ബാഷ് ഫ്രാഞ്ചൈസി
Next articleഡിപായ് ജനുവരിയിൽ ബാഴ്സലോണയിലേക്ക് എത്തും എന്ന് കോമാൻ