ലെസ്കോവിച് പരിശീലനം ആരംഭിച്ചു, അടുത്ത മത്സരം കളിക്കുമെന്ന് പ്രതീക്ഷ

Newsroom

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് ലെസ്കോവിച് പരിക്ക് മാറി ഇന്ന് മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഇന്നോ നാളെയോ ആയി ലെസ്കോവിച് പരിശീലനം പുനരാഭിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇന്ന് പനമ്പിള്ളി നഗറിൽ നടന്ന പരിശീലനത്തിൽ ലെസ്കോവിചും ഇറങ്ങി. താരം ഞായറാഴ്ച നടക്കുന്ന നോർത്ത് ഈസ്റ്റിന് എതിരായ മത്സരം കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷ‌.

ലെസ്കോവിചിന് പരിക്ക് കാരണം മുംബൈ സിറ്റിക്ക് എതിരായ മത്സരവും ഗോവയ്ക്ക് എതിരായ മത്സരവും നഷ്ടമായിരുന്നു. ഈ രണ്ട് മത്സരത്തിൽ നിന്നായി കേരള ബ്ലാസ്റ്റേഴ്സ് ഏഴു ഗോളുകൾ വഴങ്ങിയിരുന്നു. ലെസ്കോവിച് വരുന്നതോടെ വിജയവഴിയിലേക്ക് മടങ്ങി എത്താൻ ആകും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നത്.