ഒരു യുവ ഡിഫൻഡർ കൂടെ മുംബൈ സിറ്റിയിൽ

20201026 151312
- Advertisement -

മുംബൈ സിറ്റി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. യുവ ഡിഫൻഡർ തൊണ്ടോമ്പ സിങാണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. 25കാരനായ താരം മുംബൈയുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു. അവസാന രണ്ടു സീസണുകളിലായി ചെന്നൈയിൻ എഫ് സിക്ക് വേണ്ടി ആയിരുന്നു തൊണ്ടോമ്പ കളിച്ചു കൊണ്ടിരുന്നത്. ചെന്നൈയിന് വേണ്ടി അവസാന രണ്ട് സീസണുകളിലായി 26 മത്സരങ്ങൾ ലെഫ്റ്റ് ബാക്ക് കളിച്ചിട്ടുണ്ട്.

നേരോക എഫ് സിയുടെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ് തൊണ്ടോമ്പ. 2017/18 സീസണിൽ നെരോകയ്ക്ക് വേണ്ടി ഐ ലീഗിലെ എല്ലാ മത്സരങ്ങളിലും താരം കളിച്ചിരുന്നു.

Advertisement