കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, റൊണാൾഡോക്കെതിരെ അന്വേഷണം

- Advertisement -

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇറ്റലിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ അന്വേഷണം. ഇറ്റാലിയൻ കായിക മന്ത്രി വിൻസന്റ് സ്പാഡഫോറയാണ് ഈ വിവരം പുറത്ത് വിട്ടത്. 35കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഇതേ തുടർന്ന് പോർച്ചുഗൽ ദേശീയ ടീമിന്റെയും യുവന്റസിന്റെയും മത്സരങ്ങളിൽ റോണാൾഡോ കളിച്ചിരുന്നില്ല.

പോർച്ചുഗല്ലിൽ നിന്നും ടൂറിനിലേക്ക് കോവിഡ് പോസിറ്റീവ് ആയതിന് ശേഷം എയർ ആംബുലൻസിൽ പറന്നിരുന്നു. ഇതേ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ റൊണാൾഡോ ലംഘിച്ചു എന്നാണ് ആരോപണങ്ങൾ. ഇതേ തുടർന്നാണ് ഇറ്റാലിയൻ പ്രോസിക്യൂട്ടർ അന്വേഷണം പ്രഖ്യാപിച്ചത്. അതേ സമയം ഇറ്റാലിയൻ മാധ്യമങ്ങൾ വിവാദം സൃഷ്ടിക്കുകയാണെന്നും താൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രചെയ്തതെന്നും സമൂഹമാധ്യമങ്ങളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെ അറിയിച്ചു.

Advertisement