“വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാനെ പാടില്ലായിരുന്നു

20201026 135303
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്ന വാൻ ഡെ ബീകിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഡച്ച് ഇതിഹാസ സ്ട്രൈക്കർ വാൻ ബാസ്റ്റൺ. വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാനെ പാടില്ലായിരുന്നു എന്നും താരത്തിന്റെ തീരുമാനം തീർത്തും തെറ്റായി പോയി എന്നും വൻ ബാസ്റ്റൺ പറയുന്നു. ഒലെ ഗണ്ണാർ സോൾഷ്യാർ വാൻ ഡെ ബീകിന് അവസരം നൽകാത്തത് ആണ് വാൻ ബാസ്റ്റന്റെ രോഷാകുലനാക്കിയത്.

ഡോണിയുടെ അവസ്ഥ ആലോചിച്ച് സങ്കടം ഉണ്ട്. വാൻ ഡെ ബീക് ഇപ്പോൾ വലിയ വേതനം ഒക്കെ വാങ്ങുന്നുണ്ടാകും പക്ഷെ ഒരു നല്ല കളിക്കാരന് വേതനം അല്ല സ്ഥിരമായി കളിക്കുക ആണ് വേണ്ടത് എന്ന് വാൻ ബാസ്റ്റൺ പറഞ്ഞു. വർഷത്തിൽ അഞ്ചോ ആറോ മത്സരം മാത്രം കളിക്കേണ്ട താരമല്ല വാൻ ഡെ ബീക് എന്നും അദ്ദേഹം പറഞ്ഞു. ഡോണിക്ക് കുറച്ചു കൂടെ കാത്തു നിന്ന് വേറെ നല്ല ക്ലബിലേക്കും പോകാമായിരുന്നു എന്നും വാൻ ബാസ്റ്റൺ കൂട്ടിച്ചേർത്തു.

Advertisement