ചാങ്തെ എങ്ങോട്ടുമില്ല, മുംബൈ സിറ്റിയിൽ കരാർ പുതുക്കി

Newsroom

Picsart 24 06 28 16 35 55 768
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റിയുടെ പ്രധാന കളിക്കാരിൽ ഒരാളായ ലാലിയൻസുവാല ചാങ്തെയുടെ കരാർ ക്ലബ് നീട്ടി. 2026/27 സീസണിൻ്റെ അവസാനം വരെ താരത്തിന്റെ കരാർ നീട്ടിയതായി ക്ലബ് പ്രഖ്യാപിച്ചു. 2022 ജനുവരിയിൽ മുംബൈയിൽ ചേർന്നതു മുതൽ ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ഇടംകാലൻ വിംഗർ.

ചാങ്തെ 24 06 28 16 35 41 841

2023/24 ഐഎസ്എൽ സീസണിൽ, 16 ഗോൾ സംഭാവന നൽകി. 10 ഗോളുകളും 6 അസിസ്റ്റുകളും ചാങ്‌തെ നേടി. തുടർച്ചയായ രണ്ടാം സീസണിൽ അണ് 15-ലധികം ഗോൾ സംഭാവനകൾ ചാങ്തെ നൽകുന്നത്. ഇങ്ങനെ തുടർച്ചയായി രണ്ട് സീസണിൽ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമാണ് ചാങ്തെ.

2022/23 ലെ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ ചാങ്തെ 2023/24 സീസണിൽ ഐഎസ്എൽ കിരീടവും നേടി. ഐഎസ്എൽ 2022/23-ൽ ഗോൾഡൻ ബോൾ, 2022-ലെ ഡ്യൂറൻഡ് കപ്പിൽ ഗോൾഡൻ ബൂട്ട് എന്നിവയും താരം മുംബൈക്ക് ഒപ്പം നേടി.