റഫറിയിങ്ങിനെ കുറിച്ച് സംസാരിക്കാൻ ഇല്ല എന്ന് കിബു വികൂന

Img 20201226 123002
credit: Twitter

ഐ എസ് എല്ലിൽ ഈ സീസണിൽ മോശം റഫറിയിങ്ങ് കാരണം ഒരുപാട് പോയിന്റ് നഷ്ടപ്പെട്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. റഫറിമാർക്ക് എതിരെ പൊതുവെ വലിയ വിമർശനങ്ങൾ ഉയരുന്നുമുണ്ട്. എന്നാൽ റഫറിയിങ്ങിനെ കുറിച്ച് സംസാരിക്കാൻ തനിക്ക് താല്പര്യമില്ല എന്ന് കിബു വികൂന പറഞ്ഞു. തന്റെ ശ്രദ്ധ ഫുട്ബോളിൽ ആണെന്നും തന്റെ കളിക്കാരെ കൊണ്ട് നല്ല ഫുട്ബോൾ കളിപ്പിക്കാൻ മാത്രമാണ് താൻ ശ്രമിക്കുന്നത് എന്നും കിബു പറഞ്ഞു.

റഫറിയെ പരസ്യമായി കുറ്റം പറയാൻ താൻ ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. തനിക്ക് റഫറിയിംഗിൽ പരാതി ഉണ്ട് എങ്കിൽ താ‌ൻ അത് ലീഗ് അധികൃതരോടും അല്ലായെങ്കിൽ റഫറിയോട് നേരിട്ടോ പറയും എന്ന് നേരത്തെ കിബു വികൂന പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ അവരെ പരസ്യമായി കുറ്റം പറയുന്നത് ശരിയായി തനിക്ക് തോന്നുന്നില്ല. താൻ എന്നും റഫറിമാരെ ബഹുമാനിക്കുന്നു എന്നും കിബു വികൂന കൂട്ടിച്ചേർത്തു.

Previous articleമാറ്റിപും ഈ സീസണിൽ കളിക്കില്ല, ലിവർപൂളിന്റെ കഷ്ടകാലം
Next articleഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റുവാന്‍ തീരുമാനം