ഗോവയിൽ ബീറും കഴിച്ച് ഇരിക്കുക അല്ല, ടീം കഠിന പ്രയത്നത്തിലാണ് എന്ന് കിബു വികൂന

Img 20201110 000526
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുക ആണ് എന്നും നല്ല ഫലങ്ങൾ വരും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വികൂന. പലരും കരുതുന്നത് ടീം ഇവിടെ ഗോവയിൽ ഹോട്ടലിൽ ബീറും കഴിച്ച് ആസ്വദിച്ച് ഇരിക്കുകയാണ് എന്നാണ്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല. ടീമിന്റെ ഒരോ നീക്കവും ഒരോ സ്റ്റ്രാറ്റജിയും എത്രയോ സമയം എടുത്ത പരിശീലനം നടത്തി ഉണ്ടാക്കുന്നതാണ്. ബെംഗളൂരു എഫ് സിക്ക് എതിരായ കൗണ്ടർ അറ്റാക്ക് കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിലൂടെ നേടിയെടുത്ത നീക്കമാണോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു വികൂന.

കേരള ബ്ലാസ്റ്റേഴ്സ് കഠിനമായി തന്നെ പ്രയത്നിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ അത് ഫലം കാണുന്നില്ല. എന്നാൽ താമസിയാതെ ഫലങ്ങൾ ലഭിക്കും എന്ന് വികൂന പറയുന്നു. ടീമിന്റെ പരിശീലന രീതിയിലും പ്രകടനത്തിലും തനിക്ക് തൃപ്തി ഉണ്ട്. താൻ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ടീം എത്തും എന്നും വികൂന പറഞ്ഞു. ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്സ് കുറച്ചു കൂടെ മെച്ചപ്പെടാൻ ഉണ്ട് എന്നും അതിനായും പ്രയത്നിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Advertisement