ഗോവയും ചെന്നൈയിനും ഇന്ന് നേർക്കുനേർ

Img 20201219 121319
- Advertisement -

ഐ എസ് എല്ലിൽ എന്നും ആവേശകരമായ മത്സരങ്ങൾ ആണ് ചെന്നൈയിനും എഫ് സി ഗോവയും തമ്മിൽ നടക്കാറുള്ളത്. ഗോളിനും ഒരിക്കലും പഞ്ഞമുണ്ടാവാറില്ല. ഇന്ന് ഈ സീസണിൽ ആദ്യമാഇ ഗോവയും ചെന്നൈയിനും നേർക്കുനേർ വരികയാണ്. ഇത്തവണ രണ്ടു ടീമുകളും അത്ര നല്ല ഫോമിൽ അല്ല ഉള്ളത്‌. ചെന്നൈയിൻ ലീഗിൽ എട്ടാം സ്ഥാനത്തും എഫ് സി ഗോവ എഴാം സ്ഥാനത്തുമാണ് ഉള്ളത്.

അവസാന മത്സരത്തിൽ എ ടി കെയോട് പരാജയപ്പെട്ട ഗോവ തിരികെ വിജയ വഴിയിലെത്താൻ ആണ് ശ്രമിക്കുന്നത്. കഴിഞ്ഞ കളിയിൽ ഇല്ലാതിരുന്ന ബ്രാണ്ടനും ഓർടിസും ഇന്ന് ഗോവൻ നിരയിൽ മറങ്ങിയെത്തും. ചെന്നൈയിൻ ഈ സീസണിൽ ആദ്യ മത്സരത്തിൽ വിജയിച്ചത് ഒഴിച്ചാൽ പിന്നെ വിജയം കണ്ടിട്ടില്ല. ക്രിവലാരോ ഫോമിലേക്ക് ഉയരാത്തത് ആണ് ചെന്നൈയിനെ കാര്യമായി അലട്ടുന്നത്. ഇതുവരെ 17 തവണ ഗോവയും ചെന്നൈയിനും ഏറ്റുമുട്ടിയപ്പോൾ 66 ഗോളുകൾ ആണ് പിറന്നിട്ടുള്ളത്‌. രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement