കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയുടെ മാതാവ് മരണപ്പെട്ടു

Img 20201222 110251
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് സങ്കടകരമായ വാർത്തയാണ് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂനയുടെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തന്നെയാണ് വികൂനയുടെ മാതാവിന്റെ മരണ വാർത്ത അറിയിച്ചത്. അദ്ദേഹത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ക്ലബ് അറിയിച്ചു. മാതാവ് മരണപ്പെട്ടു എങ്കിലും കിബു അമ്മയെ കാണാൻ ആയി നാട്ടിലേക്ക് മടങ്ങില്ല.

ക്ലബ് കിബു വികൂനയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി എങ്കിലും ടീമിനെ ഉപേക്ഷിച്ച് പോകാൻ അദ്ദേഹം തയ്യാറായില്ല. കൊറോണ പ്രോട്ടോക്കോളുകൾ ഉള്ളത് കൊണ്ട് തന്നെ കിബു നാട്ടിലേക്ക് പോയാൽ പിന്നെ തിരികെ ടീമിനൊപ്പം ചേരാൻ ഒരുപാട് സമയം എടുക്കും. ഇത് കണക്കിലെടുത്ത് ആണ് അദ്ദേഹം ഈ വേദനയിലും ഇത്ര വലിയ തീരുമാനം എടുത്തത്. കിബു വികൂനയുടെ പ്രൊഫഷണലിസത്തെ സല്യൂട്ട് ചെയ്യുന്നതായി ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.

Advertisement