ആദ്യ വിജയം തേടി ഒഡീഷ ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

Img 20201222 105843

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. സീസണിലെ ആദ്യ വിജയം തേടിയാണ് ഒഡീഷ എഫ് സി ഇറങ്ങുന്നത്. ഐ എസ് എല്ലിൽ ഇപ്പോൾ ഏറ്റവും അവസാന സ്ഥാനത്താണ് ഒഡീഷ ഉള്ളത്. ഇതുവരെ കളിച്ച് ആറു മത്സരങ്ങളിൽ 5ലും ഒഡീഷ പരാജയപ്പെട്ടിരുന്നു. ഇനിയും വിജയ പാതയിൽ എത്തിയില്ല എങ്കിൽ പ്ലേ ഓഫ് എന്ന സ്വപ്നം ഇപ്പോഴെ ഒഡീഷ ഉപേക്ഷിക്കേണ്ടി വരും.

സീസണിൽ ഇതുവരെ ആകെ മൂന്ന് ഗോളുകൾ മാത്രമാണ് ഒഡീഷ നേടിയത്. അവരുടെ സ്ട്രൈക്കർ ഒന്വു ഫോമിൽ ഇല്ലാത്തത് ആണ് അവരെ പ്രധാനമായി അലട്ടുന്നത്. മറുവശത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന മൂന്ന് മത്സരമായി വിജയമില്ലാതെ നിൽക്കുകയാണ്. അവസാന മത്സരത്തിൽ അവർ ജംഷദ്പൂരിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു‌. വിജയിച്ച് ആദ്യ നാലിലേക്ക് എത്താൻ ആകും നോർത്ത് ഈസ്റ്റ് ശ്രമം. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്‌.

Previous articleന്യൂസിലാണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍
Next articleകേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയുടെ മാതാവ് മരണപ്പെട്ടു