ഹർമൻജോത് ഖാബ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലേക്ക്

Img 20210531 194332
Credit: Twitter
- Advertisement -

പുതിയ സീസണായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു. ഒരു വലിയ സൈനിങ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ നടക്കുകയാണ്. ബെംഗളൂരു എഫ് സി വിടും എന്ന് പ്രഖ്യാപിച്ച ഇന്ത്യൻ താരം ഹർമൻജോത് ഖാബ്ര ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. 32കാരനായ താരം അവസാന നാലു വർഷമായി ബെംഗളൂരു എഫ് സിക്ക് ഒപ്പമായിരുന്നു കളിച്ചത്‌. കേരള ബ്ലാസ്റ്റേഴ്സുമായി താരം രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പഞ്ചാബുകാരനായ താരം ഡിഫൻസിലും മധ്യനിരയിലും എവിടെയും കളിക്കാൻ കഴിവുള്ള താരമാണ്. ബെംഗളൂരു എഫ് സിയിൽ റൈറ്റ് ബാക്കായായും ഡിഫൻസീവ് മിഡായും ഒക്കെ ഖാബ്ര കളിച്ചിട്ടുള്ളത്. ഐ എസ് എല്ലിൽ 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഖാബ്ര. 11 അസിസ്റ്റുകൾ താരം ഐ എസ് എല്ലിൽ സ്വന്തമാക്കിയിട്ടുണ്ട്.

മുമ്പ് ചെന്നൈയിൻ എഫ് സിക്കായും കളിച്ചിട്ടുണ്ട്‌. ചെന്നൈയിനൊപ്പയും ബെംഗളൂരുവിനൊപ്പവും താരം ഐ എസ് എൽ കിരീടവും നേടിയിട്ടുണ്ട്.

Advertisement