കേരള ബ്ലാസ്റ്റേഴ്സ് താരം ഖാബ്രയുടെ പരിക്ക് സാരമുള്ളതല്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. കഴിഞ്ഞ മത്സരത്തിനിടയിൽ പരിക്ക് കാരണം ഖാബ്രയെ പിൻവലിച്ചിരുന്നു. ചെറിയ പരിക്ക് ആയിരുന്നു എന്നും ആ പരിക്ക് മാറി എന്നും ഇവാൻ പറഞ്ഞു. നാളെ നടക്കുന്ന ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ ഖാബ്ര ഉണ്ടാകും എന്നും ഇവാൻ പറഞ്ഞു. ജെസ്സൽ മാത്രമാണ് ക്യാമ്പിൽ ഉള്ളവരിൽ പരിക്കേറ്റതായി ഉള്ളൂ എന്നും ഇവാൻ പറഞ്ഞു. ബാക്കി എല്ലാവരും പൂർണ്ണ ഫിറ്റ്നെസിലാണ്. രാഹുൽ കെ പി, ആൽബിനോ ഗോമസ് എന്നിവർ പരിക്ക് കാരണം ഇപ്പോഴും ബയോ ബബിളിൽ നിന്ന് പുറത്താണ്.