കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചു

അങ്ങനെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചു. ഇന്ന് ഐസൊലേഷനിൽ നിന്ന് പുറത്ത് വന്ന എട്ടോളം താരങ്ങളെ വെച്ച് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചത്. നാളെ മുതൽ കൂടുതൽ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് പരിശീലനത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നടക്കും എന്ന സൂചനകൾ ആണ് ഇത് നൽകുന്നത്. ജനുവരി 30ന് ആണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കേണ്ടത്. അന്ന് ബെംഗളൂരു എഫ് സി ആകും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

കേരള ബാസ്റ്റേഴ്സിന്റെ അവസാന രണ്ട് മത്സരങ്ങൾ കോവിഡ് കേസുകൾ കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പകുതിയിൽ അധികം താരങ്ങൾ കൊറോണ പോസിറ്റീവ് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല ജംഷദ്പൂർ ഒഴികെ ബാക്കി എല്ലാ ഐ എസ് എൽ ക്ലബുകളും ഇന്ന് മുതൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.