കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണറായി, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 11ന്‍റെ ആവേശത്തിനൊപ്പം ചേര്‍ന്ന് പോളിക്യാബ് ഇന്ത്യ

Newsroom

Picsart 24 09 16 17 25 43 219
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, 16 സെപ്റ്റംബര്‍ 2024: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11-ാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. രാജ്യത്തെ കായിക പ്രേമികളിലേക്ക് എത്തിച്ചേരാനുള്ള ബ്രാന്‍ഡിന്‍റെ സ്പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ട്രാറ്റജിയുടെ ഭാഗമായാണ് അസോസിയേറ്റ് പാര്‍ട്‌ണറായുള്ള ഈ സഹകരണം. ഇന്ത്യന്‍ സ്പോര്‍ട്‌സിനെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) കായികരംഗത്തിന്‍റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, ഇന്ത്യയില്‍ ഫുട്ബോള്‍ അതിവേഗം സ്വാധീനം നേടുന്നുണ്ട്. ഒര്‍മാക്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഫുട്ബോള്‍ പ്രേക്ഷകര്‍ 305 ദശലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇത് മൊത്തം സ്പോര്‍ട്‌സ് പ്രേക്ഷകരുടെ 45 ശതമാനം വരും. ബ്രാന്‍ഡിനെ ഓര്‍മപ്പെടുത്തുന്നതിനും, പ്രതിധ്വനി സൃഷ്ടിക്കുന്നതിനും വളര്‍ന്നുവരുന്ന ആവേശഭരിതരായ ഒരു ആരാധകകൂട്ടവുമായി ബന്ധപ്പെടാനുള്ള സവിശേഷമായ അവസരവും ഈ പങ്കാളിത്തം പോളിക്യാബ് ഇന്ത്യയ്ക്ക് നല്‍കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണത്തിന്‍റെ ഭാഗമായി ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയില്‍ പോളിക്യാബ് അതിന്‍റെ ബ്രാന്‍ഡിങ് വിവിധ ഘട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും, കെബിഎഫ്‌സി ലോഗോ എല്ലാ ഉത്പന്ന കൊളാറ്ററലുകളിലും ഇന്‍-ഷോപ്പിലും ഔട്ട്ഡോര്‍ ക്യാമ്പയിനുകളിലും ഉള്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ ഐഎസ്എലുമായി ബന്ധപ്പെട്ട് വിവിധ ഉപഭോക്തൃ പ്രമോഷനുകള്‍ നടത്തി ഉപഭോക്താക്കളുടെ ഇടപെടലിനായി ആക്ടിവിറ്റി സോണുകള്‍ ലഭ്യമാക്കും. ഇതിനെല്ലാം പുറമേ കേരളത്തിലുടനീളമുള്ള അതിന്‍റെ മുഴുവന്‍ വ്യാപാര ശൃംഖലയുമായും ഇലക്ട്രീഷ്യന്‍മാരുമായും പോളിക്യാബ് ഇടപഴകല്‍ നടത്തും.

അര്‍പ്പണബോധവും തളരാത്ത വീര്യവുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടീം ഉള്‍ക്കൊള്ളുന്ന ഗുണങ്ങള്‍ ഈ അടിസ്ഥാന മൂല്യങ്ങള്‍ പോളിക്യാബിന്‍റെ ബ്രാന്‍ഡ് ധാര്‍മികതയുമായി ഒത്തുപോകുകയും, ഈ പങ്കാളിത്തം തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നുവെന്ന് പോളിക്യാബ് എക്‌സിക്യൂട്ടീവ് പ്രസിഡന്‍റും ബി2സി ചീഫ് ബിസിനസ് ഓഫീസറുമായ ഇഷ്വീന്ദര്‍ സിങ് ഖുറാന പറഞ്ഞു. കേരളത്തിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് പോളിക്യാബ് പ്രതിജ്ഞാബദ്ധമാണ്. ഇതിനായി പല മാര്‍ഗങ്ങള്‍ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഊര്‍ജ്വസലരായ സ്പോര്‍ട്‌സ് കമ്മ്യൂണിറ്റിയുമായി ഇടപഴകുക എന്ന തങ്ങളുടെ ലക്ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ നിറവേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കെബിഎഫ്‌സി ഏറെ വളര്‍ന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്‌ടര്‍ നിഖില്‍ ബി നിമ്മഗദ്ദ പറഞ്ഞു. കെബിഎഫ്‌സിയുടെ വളര്‍ന്നുവരുന്ന ദേശീയ ബ്രാന്‍ഡ് പങ്കാളിനിരയുടെ മറ്റൊരു സാക്ഷ്യമാണ് പോളിക്യാബുമായുള്ള ഈ പങ്കാളിത്തം. കമ്മ്യൂണിറ്റി ഇടപഴകലും പാരിസ്ഥിതിക ബോധമുള്ള വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പോളിക്യാബിന്‍റെ കാഴ്‌ചപ്പാടുമായി യോജിച്ച്, കെബിഎഫ്‌സിയുടെ മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ് സംരംഭങ്ങള്‍ക്ക് ഇത് പുതിയ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷ. പോളിക്യാബിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം, ഒരു ദീര്‍ഘകാല പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു ആവേശകരമായ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തയാറെടുക്കുമ്പോള്‍ ഈ ആവേശമുണര്‍ത്തുന്ന സഹകരണത്തിലൂടെ പുതുമയുള്ള പ്രകടനങ്ങള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.