“ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടിയും ക്ലബിനു വേണ്ടിയും പൊരുതും” – ഇവാൻ

Ivan

കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ നൽകിയ പിന്തുണയ്ക്കും നൽകി കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും നന്ദി പറഞ്ഞു കൊണ്ട് ഇവാൻ വുകമാനോവിച്. ബയോ ബബിളിൽ ആണെങ്കിൽ കൂടെ തങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം അറിയാൻ കഴിയുന്നുണ്ടെന്ന് കോച്ച് പറഞ്ഞു. ആയിരക്കണക്കിന് മെസേജുകൾ തങ്ങൾക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും ഇവാൻ പറയുന്നു.

ഫൈനലിൽ ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച തന്നെ പിച്ചിൽ കാഴ്ചവെക്കും എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു വേണ്ടിയും ക്ലബിന്റെ ലോഗോയ്ക്കായും പൊരുതും എന്നും ഇവാൻ പറഞ്ഞു. ഈ താരങ്ങളെ എല്ലാം ആരാധകർ വലിയ രീതിയിൽ പിന്തുണക്കുന്നുണ്ട്. ആ പിന്തുണ താരങ്ങൾ അർഹിക്കുന്നുമുണ്ട്. ഇവാൻ പറയുന്നു. ഇന്ന് എല്ലാവർക്കും ഒരുമിച്ച് ആഹ്ലാദിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇവാൻ പറഞ്ഞു.