കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് ഫിഫ നീക്കി. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തന്നെയാണ് ഇന്ന് ഔദ്യോഗിക കുറിപ്പിലൂടെ ട്രാൻസ്ഫർ ബാൻ നീങ്ങിയതായി അറിയിച്ചത്. ഫിഫ ഇ മെയിലിലൂടെ ഇത് അറിയിച്ചു എന്നും ഈ പ്രശ്നം പരിഹരിച്ചതിൽ ക്ലബ് സന്തോഷത്തിലാണെന്നും ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ക്ലബ് അറിയിച്ചു. പുതിയ സീസണായി ക്ലബ് ഒരുങ്ങുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
🚨 Club Statement 🚨 pic.twitter.com/bVLwscVfii
— Kerala Blasters FC (@KeralaBlasters) June 18, 2021
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ലഭിച്ചത്. താരത്തിന്റെ ബാക്കിയുള്ള വേതനം കേരള ബ്ലാസ്റ്റേഴ്സ് നൽകിയതോടെയാണ് ട്രാൻസ്ഫർ വിലക്ക് നീക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈസ്റ്റ് ബംഗളിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കാനുള്ള നടപടികൾ ഒന്നും ഇതുവരെ അവർ ആരംഭിച്ചിട്ടില്ല. ഇതിനകം തന്നെ പുതിയ പരിശീലകനെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുതിയ വിദേശ തരങ്ങളെ എത്തിക്കാനുള്ള ചർച്ചയിലാണ്.