കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ്, ഉറുഗ്വേയിൽ നിന്ന് അഡ്രിയാൻ ലൂണ എത്തി

Img 20210722 001426

കേരള ബ്ലാസ്റ്റേഴ്സ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ആദ്യ വിദേശ സൈനിംഗ് പൂർത്തിയാക്കി. ഉറുഗ്വേ താരമായ അഡ്രിയൻ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്സിൽ 2 വർഷത്തെ കരാർ ഒപ്പുവെച്ചു. 29കാരനായ താരം അവസാന രണ്ടു സീസണുകളിലും മെൽബൺ സിറ്റിയിൽ ആയിരുന്നു കളിച്ചിരുന്നത്. ലൂണ ഉടൻ തന്നെ കേരളത്തിലേക്ക് എത്തും.

മെക്സിക്കൻ ക്ലബായ വെരക്രൂസിലും വെനാഡോസിലും മികച്ച പ്രകടനം നടത്താൻ ലൂണയ്ക്കായിരുന്നു. മുമ്പ് ഉറുഗ്വൻ ക്ലബുകളിലും കളിച്ചിട്ടുണ്ട്. ഉറുഗ്വേയെ യുവതാരമായിരിക്കെ അണ്ടർ 20 അണ്ടർ 17 വിഭാഗങ്ങളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ എസ്പാനിയോളിന്റെയും ഭാഗമായിട്ടുണ്ട്. മെൽബൺ സിറ്റിക്ക് ഒപ്പം രണ്ട് കിരീടങ്ങൾ ഉയർത്തിയാണ് ലൂണ കേരളത്തിലേക്ക് എത്തുന്നത്.