1-3ന് പിറകിൽ നിന്ന ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മാരക തിരിച്ചുവരവ്!!

Newsroom

Picsart 23 11 29 21 46 04 989
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വൻ തിരിച്ചുവരവ് തന്നെയാണ് കാണാൻ ആയത്. ചെന്നൈയിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 1-3ന് പുറകിൽ നിന്ന ശേഷം തിരിച്ചടി 3-3ന്റെ സമനില ഇന്ന് നേടി. ദിമി ഇരട്ട ഗോളുകളുമായി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയി മാറി. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ എസ് എല്ലിൽ ഒന്നാമത് എത്തി.

കേരള ബ്ലാസ്റ്റേഴ്സ് 23 11 29 21 44 07 679

ഇന്ന് അപ്രതീക്ഷിത തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ആദ്യ മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ ആയി. ക്രിവെലാരോ ഒരു ഫ്രീകിക്കിൽ നിന്ന് ചെന്നൈയിന് ലീഡ് നൽകുക ആയിരുന്നു. സ്കോർ 0-1. പക്ഷെ അധികം വൈകാതെ തിരിച്ചടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ക്വാമെ പെപ്രയെ വീഴ്ത്തിയതിന് പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ഒരു പെനാൾട്ടി കിട്ടി. ആ പെനാൾട്ടി ദിമി വലയിൽ എത്തിച്ചു. സ്കോർ 1-1

എന്നാൽ സമനില അധികം നീണ്ടു നിന്നില്ല. 14ആം മിനുട്ടിൽ നവോചയുടെ ഒരു ഫൗളിന് ചെന്നൈയിനും ഒരു പെനാൾട്ടി കിട്ടി‌‌. ആ പെനാൾട്ടി മറേ ലക്ഷ്യത്തിൽ എത്തിച്ച് അവർക്ക് വീണ്ടും ലീഡ് നൽകി. സ്കോർ 1-2. അവിടെ തീർന്നില്ല 24ആം മിനുട്ടിൽ മറേ വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പന്ത് എത്തിച്ചു. സ്കോർ 1-3‌

Picsart 23 11 29 21 44 23 828

കേരള ബ്ലാാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 37ആം മിനുട്ടിൽ പെപ്രയുടെ സ്ട്രൈക്ക് ദെബിജിതിനെ മറികടന്ന് വലയിലേക്ക്. പെപ്രയുടെ സീസണിലെ ആദ്യ ഗോളായി. സ്കോർ 2-3. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു‌. 59ആം മിനുട്ടിൽ ദിമ കേരളത്തിന് സമനില നൽകി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ ഷോട്ടിലൂടെ ആയിരിന്നു ദിമി ഗോൾ കണ്ടെത്തിയത്. സ്കോർ 3-3.

ഇതിനു ശേഷം ലൂണയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് നാലാം ഗോളിന് അടുത്ത് എത്തുന്നതും കാണാൻ ആയി. എന്നാൽ വിജയ ഗോളിനായി ഏറെ കാത്തു നിൽക്കേണ്ടി വന്നു. 94ആം മിനുട്ടിൽ ഗോളെന്ന് ഉറച്ച ഒരു ചാൻസ് ഡെയ്സുകെ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽകുന്നു‌. 8 പോയിന്റുള്ള ചെന്നൈയിൻ ഏഴാം സ്ഥാനത്താണ്.