യുവതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ തിളങ്ങാൻ വ്യക്തമായ കാരണമുണ്ട് എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിൽ യുവതാരങ്ങൾ തിളങ്ങാൻ കാരണം അവർക്ക് നല്ല കളി കളിച്ചാൽ അവസരം കിട്ടും എന്ന വിശ്വാസം കൊണ്ടാണ് എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള ഒരു ഹംഗർ ഉണ്ടാകും എന്ന് ഇവാൻ സൂചിപ്പിച്ചു. ഇവിടെ മികവുണ്ടെങ്കിൽ പ്രായം നോക്കി അല്ല കളിപ്പിക്കുന്നത്. മികവ് ഉണ്ടെങ്കിൽ എല്ലാവർക്കും അവസരം ലഭിക്കും. ഇവാൻ പറഞ്ഞു.

ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ തന്നെ പൊരുതണം എന്ന് ഈ യുവതാരങ്ങൾക്ക് തോന്നി. അതാണ് അവർ അവരുടെ പരാമവധി നൽകാൻ കാരണം. ഇത് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് പോലൊരു ക്ലബിന് വേണ്ടിയാണ് കളിക്കുന്നത് എന്നതും അവർക്ക് മികവ് പുറത്തെടുക്കാനുള്ള മോട്ടിവേഷൻ നൽകും എന്നും ഇവാൻ പറഞ്ഞു. ഇനിയും യുവതാരങ്ങൾക്ക് അവസരം നൽകുന്നത് തുടരുമെന്നും ഇവാൻ പറഞ്ഞു.