“ഒഗ്ബെചെ ഐ എസ് എൽ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്ന്, അദ്ദേഹത്തെ തടയുക പ്രയാസമായിരിക്കും” – ഇവാൻ

Ogbeche Hfc

ഫൈനലിന് മുമ്പായി ഹൈദരാബാദ് സ്ട്രൈക്കർ ഒഗ്ബെചെയെ പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഒഗ്ബെചെ ഐ എസ് എൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണെന്ന് ഇവാൻ പറഞ്ഞു. അദ്ദേഹം ഫ്രാൻസിൽ വലിയ ക്ലബുകളിൽ കളിച്ച് വരുന്ന താരമാണ്. ഒഗ്ബെചെയ്ക്ക് എതിരെ ഫ്രാൻസിൽ വെച്ച് കളിച്ചത് തനിക്ക് ഓർമ്മയുണ്ട്. ഇവാൻ പറഞ്ഞു. അദ്ദേഹം വളരെ മികച്ച രീതിയിൽ അദ്ദേഹത്തിന്റെ ശരീരം നോക്കുന്നുണ്ട്. അതാണ് ഒഗ്ബെചെ ഇത്രകാലം ഫുട്ബോൾ ലോകത്ത് നീണ്ടു നിൽക്കുന്നത്. ഇവാൻ പറഞ്ഞു

ഈ പ്രായത്തിലും ഒഗ്ബെചെ കളിയുടെ വിധി നിർണയിക്കാൻ പ്രാപ്തിയുള്ള താരമാണ് എന്നും ഇവാൻ പറഞ്ഞു. ഒഗ്ബെചെയെ ഫൈനലിൽ തടയുക പ്രയാസകരമായിരിക്കും. എന്നാലും ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യുമെന്ന് ഇവാൻ പറഞ്ഞു. ഒഗ്ബെചെയെ പോലൊരു താരം ഫൈനലിൽ ഞങ്ങൾക്കെതിരെ കളിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും ഇവാൻ പറഞ്ഞു.