ബ്ലാസ്റ്റേഴ്സ് യുവ പ്രതിഭകളെ തേടുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്കുള്ള ട്രയൽസ് ഫെബ്രുവരി 19,20,21 തിയ്യതികളിൽ കൊച്ചി അംബേദ്‌കർ സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് ദിവസവും വൈകുന്നേരം 3 മണിക്കാണ് ട്രയൽസ്.  ട്രയൽസിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 19ആം തിയ്യതി 2003ൽ ജനിച്ചവർക്കുള്ള ട്രയൽസ് ആണ് നടക്കുക. രണ്ടാമത്തെ ദിവസമായ 20ആം തിയ്യതി 2004ൽ ജനിച്ചവർക്കുള്ള ട്രയൽസും അവസാന ദിവസമായ ഫെബ്രുവരി 21ന് തിരഞ്ഞെടുക്കപെട്ടവരുടെ അവസാന ട്രയൽസും നടക്കും.

ട്രയൽസിന് വരുന്നവർ പ്രായം സാക്ഷ്യപെടുത്താനുള്ള രേഖകൾ കൊണ്ട് വരണം. സ്കൂൾ-ജില്ലാ-സംസ്ഥാന തലത്തിൽ ടീമിൽ അംഗങ്ങളായവർക്കാണ് ട്രയൽസിൽ അവസരം. ട്രയൽസിനു വരുന്നവർ ജനന സെർട്ടിഫിക്കറ്റുകളും മറ്റു രേഖകളുടെയും യഥാർത്ഥ കോപ്പി ഹാജരാക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleത്രിരാഷ്ട്ര പരമ്പര, ന്യൂസിലാണ്ടിനു മോശം തുടക്കം
Next articleചാമ്പ്യൻസ് ലീഗിലെ മരുന്നടി: ഇസ്രായേൽ ഡിഫെന്റർക്ക് വിലക്ക്