ചാമ്പ്യൻസ് ലീഗിലെ മരുന്നടി: ഇസ്രായേൽ ഡിഫെന്റർക്ക് വിലക്ക്

ചാമ്പ്യൻസ് ലീഗ് ക്വാളിഫൈയിങ് മത്സരത്തിൽ മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടർന്ന് ഇസ്രായേലി ഡിഫെന്റർക്ക് എട്ടു മാസത്തെ വിലക്ക്. യുവേഫയുടെ ഡിസിപ്ലിനറി കമ്മറ്റിയാണ് ഇസ്രയേലിന്റെ ഡിഫെന്ററും ഹപോയേൽ ബീർ ഷിവയുടെ താരമായ ഷീർ സെഡിക്കിനെ എട്ടു മാസത്തേക്ക് വിലക്കിയത്. സെഡിക്ക് നിരോധിത സ്റ്റിമുലന്റ് ആയ ഒക്ടോപമിൻ ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് വിലക്ക് നേരിടേണ്ടി വന്നത്.

സ്ലോവേനിയൻ ടീമായ മാരിബോറിനെതിരായ മത്സരത്തിലാണ് സെഡിക്ക് മരുന്നടിച്ചതായി തെളിഞ്ഞത്. താരവും അന്താരാഷ്ട്ര ആന്റി ഡോപ്പിംഗ് ഏജൻസിയും അപ്പീൽ നൽകാത്തതിനാൽ തീരുമാനം അന്തിമമായിരിക്കും. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനെ തുടർന്ന് ഹപോയേൽ ബീർ ഷിവ യൂറോപ്പ ലീഗിൽ കളിച്ചിരുന്നു.യൂറോപ്പയിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ 28 കാരനായ താരം ഗോളടിക്കുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്സ് യുവ പ്രതിഭകളെ തേടുന്നു
Next articleകെ.എഫ്.എ അക്കാദമി ലീഗിന് തുടക്കം