കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ഷഹീഫ് ഗോകുലം കേരളയിൽ

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു താരം കൂടെ ഗോകുലം കേരളയിലേക്ക്. യുവ ഫുൾബാക്ക് ആയ മുഹമ്മദ് ഷഹീഫ് ആണ് ഗോകുലം കേരളയിൽ എത്തിയത്. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് ഷഹീഫ് ഗോകുലം കേരളയിൽ എത്തുന്നത്. മറ്റൊരു താരമായ ജസ്റ്റിനും ലോണിൽ ഗോകുലം കേരളയിൽ എത്തിയിട്ടുണ്ട്.
Picsart 23 09 01 11 20 34 989

മുഹമ്മദ് ഷഹീഫ് അവസാന രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. അടുത്തിട താരം 2026വരെ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നീട്ടിയിരുന്നു. 20കാരനായ ഷഹീഫ് കഴിഞ്ഞ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനായി സീനിയർ അരങ്ങേറ്റവും നടത്തിയിരുന്നു.

കേരളം അവസാനം സന്തോഷ് ട്രോഫി ഉയർത്തിയപ്പോൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഡിഫൻഡർ ആണ് മുഹമ്മദ് ഷഹീഫ്. ഷഹീഫ് പറപ്പൂർ എഫ് സിക്കായി മുമ്പ് കെ പി എല്ലിൽ കളിച്ചിരുന്നു. അവിടെ നടത്തിയ പ്രകടനമാണ് യുവതാരത്തെ കേരള സന്തോഷ് ട്രോഫി ടീമിൽ എത്തിച്ചത്‌. തുരൂർ കൂട്ടായി സ്വദേശിയാണ് ലെഫ്റ്റ് വിങ് ബാക്ക് ആയ ഷഹീഫ്. അറ്റാക്കിലും ഡിഫൻസിലും ഒരു പോലെ മികവുള്ള താരമാണ്.