ഇന്നലെ രണ്ടാം പാദ സെമി ഫൈനൽ ആരംഭിക്കുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് എടുത്ത് പറഞ്ഞിരുന്നു റഫറിയെ ഭയക്കണം എന്ന്. റഫറിമാർ അവസാന ഘട്ട മത്സരങ്ങളിൽ വിധി നിർണയിക്കുമോ എന്ന് തനിക്ക് ഭയമുണ്ട് എന്നായിരുന്നു ഇവാൻ പറഞ്ഞത്. അത് തന്നെ ആണ് ഇന്ന് ജംഷദ്പൂരിനെതിരായ സെമി ഫൈനലിൽ കാണാൻ ആയതും. ഒരു തെറ്റായ തീരുമാനം ആണ് ഇന്ന് ജംഷദ്പൂരിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരനോയ്യ് ഹാൽദർ നേടിയ ഗോൾ ക്ലിയർ ഹാൻഡ് ബോൾ ആയിരുന്നു. പെനാൾട്ടി ബോക്സിൽ വെച്ച് കൈ കൊണ്ടാണ് പ്രണോയ് പന്ത് നിയന്ത്രിച്ചത്. എന്നിട്ടാണ് ഗോളടിച്ചതും. എന്നിട്ടും റഫറി ഹാൻഡ് ബോൾ വിളിച്ചില്ല. ഇത് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതി വലിയ സമ്മർദ്ദം ആണ് നൽകിയത്. എളുപ്പത്തിൽ ജയിച്ചു ഫൈനലിൽ കയറേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ആണ് റഫറി ഒരു തെറ്റായ തീരുമാനത്താൽ വലച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് നന്നായി ഡിഫൻഡ് ചെയ്ത് ഫൈനൽ ഉറപ്പിച്ചു എങ്കിലും റഫറിയുടെ ആ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ തന്നെ തകർത്തേനെ.