“ഫൈനലിൽ ആരായാലും പ്രശ്നമില്ല, മികച്ച ടീമിനെ തോൽപ്പിച്ചാലെ കിരീടം ലഭിക്കു” – ലൂണ

ഇന്ന് രണ്ടാം പാദ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയിരുന്നു ലൂണ. ഈ വിജയം വലിയ സന്തോഷം നൽകുന്നു എന്ന് ലൂണ പറഞ്ഞു. ഫൈനലിലേക്ക് എത്താനുള്ള കാത്തിരിപ്പ് നീണ്ടതായിരുന്നു. ഇനി ഫൈനൽ വിജയിച്ച് കിരീടം ഉയർത്താൻ ആകുമെന്ന് പ്രതീക്ഷിക്കാം. ലൂണ പറഞ്ഞു. ഫൈനലിൽ ആരാകും എതിരാളികൾ എന്നത് താൻ കാര്യമാക്കുന്നില്ല. ആരായാലും ഇത് ഫൈനലാണ്. മികച്ച ടീമിനെ തോൽപ്പിച്ചാൽ മാത്രമേ കിരീടം നേടാൻ ആകു. ലൂണ പറഞ്ഞു.

ഹൈദരബാദോ മോഹൻ ബഗാനോ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെ എതിരാളികൾ. ഇന്നത്തെ വിജയത്തിൽ അഭിമാനം ഉണ്ട് എന്നും സഹ താരങ്ങളെ ഓർത്തും ആരാധകരെ ഓർത്തും സന്തോഷം ഉണ്ട് എന്നും ലൂണ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.